യൂട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്യുവാൻ
ഇന്റർനെറ്റ് എക്സ്പ്ലോറർ ഉപയോഗിച്ച് നിങ്ങൾ കണ്ട യൂട്യൂബ് വീഡിയോ “Documents and Settings\account name(eg: guest)\local settings\Temporary Internet files”ഫോൾഡറിൽ തനിയെ സേവ് ആകുന്നതാണ് .അവിടെ നിന്നും മറ്റൊരു ഫോൾഡറിലേക്ക് മാറ്റി സേവ് ചെയ്താൽ മതി. വിശ്വാസം വരുന്നില്ലെങ്കിൽ പരീക്ഷിച്ചു നോക്കൂ.(ഹിസ്റ്ററി ക്ലിയർ ചെയ്യരുത്)
temporary internet files folder തുറന്ന് 1 Mb യിൽ കൂടുതൽ വലിപ്പമുള്ള ഫയലുകൾ സേർച്ച് ചെയ്യുക(“Search hidden and system file” on ആക്കാൻ മറക്കരുത്).
യൂട്യൂബ് വീഡിയോ മാത്രമല്ല നിങ്ങളുടെ ജി മെയിൽ , ഓർക്കുട്ട് ഫോട്ടോകളും ഇപ്രകാരം സേവ് ആകും. ഇന്റർനെറ്റ് എക്സ്പ്ലോറർ മാത്രമല്ല മറ്റെല്ലാ ബ്രൗസറുകളും ഇപ്രകാരം സേവ് ചെയ്യും. പക്ഷേ ഓരോ ബ്രൗസറും സേവ് ചെയ്യുന്ന ഫോൾഡർ വ്യത്യാസപ്പെട്ടിരിക്കും.
ഇന്റർനെറ്റ് കഫേയിൽ പോയി ജി മെയിൽ , ഓർക്കുട്ട് ഫോട്ടോകളും മറ്റും കണ്ട ശേഷം ഹിസ്റ്ററി ക്ലിയർ ചെയ്യാൻ മറക്കരുത്. നിങ്ങളുടെ പ്രൈവറ്റ് ഫോട്ടോ പബ്ലിക് ആവും.